തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിന്റെ അംഗത്വ ക്യാമ്പയിനിന് 2024 ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് തുടക്കമാകും (വേദി: റെയില്‍ കല്യാണമണ്ഡപം, തമ്പാനൂര്‍). ഇതിനു ശേഷം മറ്റു ജില്ലകളിലും അംഗത്വ ക്യാമ്പയിന് സംഘടിപ്പിക്കാനാണ് തീരുമാനം. പുതുതായി അംഗത്വം എടുക്കാനും, അംഗങ്ങള്‍ക്ക് അംശദായ കുടിശ്ശിക അടയ്ക്കാനും, അംഗത്വം റദ്ദായവര്‍ക്ക് പിഴയും കുടിശ്ശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും. നിലവില്‍ ബോര്‍ഡിന്റെ www.pravasikerala.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചും സേവനങ്ങള്‍ ലഭ്യമാകും. പുതിയ അംഗത്വത്തിന് അപേക്ഷനല്‍കുന്നവര്‍ വെബ്ബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തതിന്റെ രസീതിന്റെ പകര്‍പ്പുമായി എത്തിയാല്‍ …