അടൂര്‍: ജാമ്യമില്ലാ കേസെടുത്ത ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ്ഐയ്ക്ക് സ്ഥലംമാറ്റം. അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്ട്രാള് റൂമിലേക്ക് സ്ഥലം മാറ്റിയത്. അടൂര്‍ കരുവാറ്റ മേരീഭവനില്‍ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വീട്ടില്‍ താനും രണ്ട് പെണ്മക്കളും ഉള്ള സമയത്താണ് എസ്ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയത്. ജോമോന് വീട്ടില്‍ ഇല്ലാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയില്‍ …