അടൂര്‍: ജന്തുജന്യരോഗങ്ങളുടെ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈഫ് ലൈന്‍ ആശുപത്രിയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. കോവിഡിന്റെ ചെറിയ വരവ് കാണുന്നുണ്ട്. പേടിക്കേണ്ട കാര്യം ഇല്ല. ഇത് പകരുന്നതിന്റെ തോത് ഉയര്‍ന്നതാണെങ്കിലും ഭയക്കേണ്ടതില്ല. പ്രായമുള്ളവരും രോഗമുള്ളവരും മാസ്ക് ധരിക്കണം. ലൈഫ്ലൈന് ആശുപത്രിയുടെ പ്രവര്‍ത്തന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ 20 വര്‍ഷം. ആര്‍ദ്രതയുള്ള ജനസേവനത്തിന്റെ, ഗുണനിലവാരമുള്ള ചികിത്സയുടെ 20 വര്‍ഷങ്ങളാണ് ലൈഫ് ലൈന്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ …