പത്തനംതിട്ട: മലയോര ജനതയുടെ അതിജീവന പോരാട്ടത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മലയോര സമരപ്രചരണ യാത്രയ്ക്ക് ജില്ലയിൽ ആവേശോജ്വല സ്വീകരണം. സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വറുഗീസ് മാമ്മൻ സ്വാഗതവും കൺവീനർ എ. ഷംസുദീൻ കൃതജ്ഞതയും രേഖപ്പെടുത്തി. കൺവീനർ എം.എം ഹസൻ, ഷാനിമോൾ ഉസ്മാൻ, കെ. ഫ്രാൻസിസ് ജോർജ് എംപി, സി.പി ജോൺ, അഡ്വ. രാജൻ …