എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ലോക ജലദിനത്തിൽ ശുദ്ധജലമെത്തിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ ഇതിനോടകം 16000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു. കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു. ലോക ജലദിനത്തിൽ നടന്ന കുടിവെള്ള വിതരണം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ …