പത്തനംതിട്ട: കുമ്പഴ-പത്തനംതിട്ട റോഡ് കെ എസ് യു ഉപരോധിച്ചു. നിരവധി വിദ്യാര്‍ഥികളും യാത്രക്കാരും കടന്ന് പോകുന്ന കുമ്പഴ-പത്തനംതിട്ട റോഡിന്റെ അവസ്ഥയില്‍ വലിയ പ്രതിഷേധമാണ് ഉള്ളത്. ദിവസേന ജനങ്ങള്‍ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നതിനോടൊപ്പം അപകടങ്ങളും ഇവിടെ പതിവ് കാഴ്ചയാണ്. വര്‍ഷങ്ങളായി പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള ഈ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്ത അധികാരികള്‍ക്കെതിരെ കെഎസ്യുവിന്റെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. റോഡിന്റെ അപകടാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ടാണ് കെ.എസ്.യു ശനിയാഴ്ച രാവിലെ റോഡ് ഉപരോധിച്ചത്. അപകടങ്ങള്‍ ഇവിടെ പതിവായിട്ടും ജനങ്ങള്‍ പ്രതിഷേധമറിയിച്ചിട്ടും റോഡ് ഗതാഗത …