അടൂര്‍: സംസ്ഥാനപാതയ്ക്ക് കുറുകെ പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനു പരുക്കേറ്റു. ഇടിയേറ്റ പന്നി ചത്തു. കലഞ്ഞൂര്‍ ഇടത്തറ പാലവിള തെക്കേതില്‍ വിഷ്ണു (29) വിനാണ് പരുക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം പത്തനാപുരം സംസ്ഥാന പാതയില്‍ ചൊവ്വാഴ്ച രാവിലെ 7.10നാണ് സംഭവം. മരുതിമൂട് സെന്റ് ജോര്‍ജ് കോണ്‍വെന്റിന്റെ എതിര്‍വശത്തെ ഉപറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ സ്കൂട്ടറിന്റെ മധ്യത്തില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാട്ടുപന്നി …