പത്തനംതിട്ട: വിജിലന്‍സ് നടത്തിയ ഓപ്പറേഷന് ഓവര്‍ലോഡ് 2 മിന്നല്‍ പരിശോധനയില്‍ ഏറ്റവുമധികം ക്രമക്കേട് കണ്ടെത്തിയത് ജില്ലയില്‍. 9,94,500 രൂപ പിഴയിനത്തില്‍ ഈടാക്കി. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, മൈനിങ് ആന്‍ഡ് ജിയോളജി, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി ലഭിക്കുന്നതിന്റെ തെളിവുകളും കിട്ടി. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി അമിത ഭാരം കയറ്റിയ 43 വാഹനങ്ങളും ജി.എസ്.ടി വെട്ടിപ്പ് നടത്തിയ മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്ത് ഏറ്റവും അധികം വാഹനങ്ങള്‍ പിടിച്ചെടുത്തതും പിഴ ഈടാക്കിയതും ഇവിടെയാണ്. അമിതഭാരം കയറ്റി കൊണ്ടുപോകുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നല്കുന്ന കൈക്കൂലിയുടെ വിവരങ്ങളാണ് …