മണിയാര്‍: പോലീസ് ബാരക്കിന് സമീപം വീണ്ടും കടുവയുടെ സാന്നിധ്യം. ഇക്കുറി പട്ടാപ്പകലാണ് കടുവ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ റോഡ് മുറിച്ചു കടന്നു വന്ന കടുവ പോലീസ് ബാരക്കിന് പിന്നിലൂടെ കാട്ടിലേക്ക് പോയി. മൂന്നാഴ്ച മുന്‍പ് പുലര്‍ച്ചെ ഈ ഭാഗത്ത് കടുവയെ കണ്ടിരുന്നു. അതിന് ശേഷം പോലീസുകാരും കുടുംബങ്ങളും ഭീതിയിലായിരുന്നു. കുറേ ദിവസത്തേക്ക് അനക്കം ഇല്ലാതിരുന്നതിനാല്‍ ഭീതിയൊഴിഞ്ഞ് വരികയായിരുന്നു. മണിയാര്‍ പോലീസ ക്യാമ്പില്‍ വനിതകള്‍ അടക്കം 150 പോലീസുകാരാണ് ഉള്ളത്. ഇതില്‍ 100 പേര് ഇന്നലെ ശബരിമല ഡ്യൂട്ടിക്ക് പോയി. അവശേഷിക്കുന്നത് നാല്‍പ്പതോളം വനിതാ …