അടൂര്‍: ഗ്രാമസഭയ്ക്ക് വൈകി വന്ന തൊഴിലാളികളോട് സിപിഎം നേതാവായ എഡിഎസ് പ്രസിഡന്റിന്റെ ശകാരം. രൂക്ഷമായ ഭാഷയിലുള്ള ശകാരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഗ്രാമസഭ ബഹിഷ്കരിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് നടന്ന കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമസഭയിലാണ് എഡിഎസ് പ്രസിഡന്റ് രോഷാകുലയായത്. കടമ്പനാട് വടക്ക് റബ്ബര്‍ ഉത്പാദക സഹകരണ സംഘത്തില്‍ വച്ചാണ് ഗ്രാമസഭ കൂടിയത്. എഡിഎസ് പ്രസിഡന്റും സിപിഎം ലോക്കല്‍കമ്മറ്റി അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ ജെ. സതി ആണ് സ്വാഗത പ്രസംഗത്തിനിടെ വന്നു ചേര്‍ന്ന തൊഴിലുറപ്പു തൊഴിലാളികളോട് വിവാദപരാമര്‍ശം നടത്തിയത്. കൃത്യം മൂന്ന് മണിക്ക് …