എടത്വ: തലവടി തെക്കെ കരയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആനപ്രമ്പാല്‍ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തില്‍ തോട്ടിലെ മാലിന്യങ്ങള്‍ യുവാക്കള്‍ നീക്കി. സാല്‍വേഷന്‍ ആര്‍മി പള്ളി പടി മുതലാണ് തുടക്കമിട്ടിരിക്കുന്നത്.ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നടന്ന ചടങ്ങ് സൗഹൃദ വേദി ചെയര്മാന് ഡോ. ജോണ്സണ് വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു. ബാലമുരളി പൗരസമിതി പ്രസിഡന്റ് സുരേഷ് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മണക്കളം, ട്രഷറര്‍ റോഷ്മോന്‍ ജോ.സെക്രട്ടറി ഉണ്ണികൃഷ്ണന് പി, വൈസ്പ്രസിഡന്റ് മഹേഷ് പാലപറമ്പില്‍, അനിയന് വര്‍ഗ്ഗീസ്, ബാബു വഞ്ചിപുരയ്ക്കല്‍, സി.കെ സുരേന്ദ്രന്, സാം …