ഇലന്തൂര്‍: വീതി കൂട്ടാതെ പുനരുദ്ധരിച്ചതു മൂലം ഓമല്ലൂര്‍-ഇലന്തൂര്‍ (പരിയാരം) റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. വീതിക്കുറവും കൊടുംവളവും കാരണം ജെ. എം. ആശുപത്രി ജങ്ഷനില്‍ നിരന്തരം അപകടങ്ങളാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാറുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച റോഡിന്റെ പല ഭാഗങ്ങളിലും നിശ്ചിത അളവില്‍ വീതി എടുക്കാതെ ടാറിങ് നടത്തുകയായിരുന്നു. റോഡിലൂടെ അമിത വേഗതയില്‍ പാഞ്ഞ് വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി. അപകടനിരക്കും ഉയര്‍ന്നു. ജെ.എം. ആശുപത്രി ജങ്ഷനില്‍ നിന്നുളള അരകിലോമീറ്റര്‍ വീതി തീരെ കുറവാണ്. ഈ ഭാഗത്ത് …