ഇലന്തൂര്‍: സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. വര്‍ഗീസ് ചാമക്കാലായില്‍ കൊടിയേറ്റി. ഇന്ന് വൈകിട്ട് ഭക്തസംഘടനകളുടെ വാര്‍ഷികം നടക്കും. ബുധന്‍ മുതല്‍ വെള്ളി വരെ വൈകിട്ട് കുടുംബ നവീകരണ ധ്യാനത്തിന് ഫാ. ആദര്‍ശ് കുമ്പളത്ത് നേതൃത്വം നല്‍കും. 11 ന് വൈകിട്ട് പെരുന്നാള്‍ റാസ, 12 ന് രാവിലെ 7.30 ന് ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. നവതി ആഘോഷങ്ങളുടെ സമാപനവും ഇതോടൊപ്പം നടക്കുമെന്ന് ട്രസ്റ്റി ഓ.എം. മാത്യു ഓതിരേത്ത്, …