പത്തനംതിട്ട: ശബരിമല പാതയില്‍ വീണ്ടും തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. മണ്ണാറകുളഞ്ഞിയില്‍ വച്ച് തീര്‍ത്ഥടകാരുടെ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ദര്‍ശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോവുകയായിരുന്ന, തിരുവനന്തപുരം പാറശാല സ്വദേശികള്‍ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്. ആര്‍ക്കുംതന്നെ ഗുരുതര പരിക്കില്ല. അപകട സ്ഥലത്ത് പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.