തടിയൂര്‍: ഗ്രാമീണ മേഖലയുടെ കായികസ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ച് പറക്കാന്‍ സഹായമൊരുക്കുന്ന കായിക പരിശീലന കേന്ദ്രം ആല്‍ഫ സ്പോര്‍ട്ട്സ് അക്കാദമി എന്ന പേരില്‍ തടിയൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന്റെ ആവേശം കായികപ്രേമികളുടെ മനസ്സില്‍ അലയടിച്ചു നില്ക്കുന്ന സന്ദര്‍ഭത്തിലാണ് ആല്‍ഫായുടെ ഉദ്ഘാടനം. 15 ന് വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. ഐ എം വിജയന് അക്കാദമിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …