അടൂര്‍: ജനവാസ മേഖലകളിലും ഏലാകളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ വലയുന്നു. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിന് തൈകളും നിരന്തരം നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. അടൂര്‍ താലൂക്കിലെ പെരിങ്ങനാട്, പുത്തന്‍ചന്ത, മുണ്ടപ്പള്ളി, നെല്ലിമുകള്‍, കടമ്പനാട് വടക്ക്, കല്ലുകുഴി, ആനമുക്ക്, തൂവയ്യൂര്, ചക്കൂര്‍ച്ചിറ ഭാഗം എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്. ഏലാകളുടെ സമീപം താമസിക്കുന്നവരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. മണ്ണിലേക്ക് എന്തു നട്ടുവച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ പൂര്‍ണമായി നശിപ്പിക്കുന്നതാണ് പതിവ്. പകല്‍ സമയങ്ങളില്‍ ഏലാകളിലും കാട് പിടിച്ച …