കോഴഞ്ചേരി: ഒരു മറയ്ക്ക് പിന്നിലും ഒളിക്കാത്ത ഗര്‍ജിക്കുന്ന സിംഹമായി നാട്ടിലെങ്ങും തന്റെ വാഗ്ധോരണിയിലൂടെ വിരാജിച്ച ധീരദേശാഭിമാനിയെ മറയ്ക്കുള്ളിലാക്കിയിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. കോഴഞ്ചേരി പ്രസംഗത്തിലൂടെരാജ്യദ്രോഹം ആരോപിച്ച് സി. കേശവനെ ജയിലില്‍ അടച്ചത് രാജഭരണകാലത്തായിരുന്നുവെങ്കില്‍ മറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നത് ജനകീയ സര്‍ക്കാരാണ്. പൂര്‍ണ മറയ്ക്കുള്ളില്‍ നിന്നും അടുത്തിടെ മാറ്റിയെങ്കിലും ഇനി ആ മുഖം എന്ന് കാണാന്‍ കഴിയും എന്നാണ് നാട്ടുകാരുടെയും സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരുടെയും ചോദ്യം. ഇതിനുള്ള ഉത്തരം നല്കാന് സര്‍ക്കാരിനോ ബന്ധപ്പെട്ട ജന പ്രതിനിധികള്‍ക്കോ കഴിയുന്നില്ല. സി. കേശവന്റെ സിംഹ ഗര്‍ജന സ്മാരകം കൂടുതല്‍ പ്രൗഢിയോടെ …