പത്തനംതിട്ട: നഗരത്തിന്റെ ഹൃദയത്തുടിപ്പ് ഏറ്റു വാങ്ങാന്‍ ഒരുങ്ങുകയാണ് ടൗണ്‍ സ്ക്വയര്‍. മലയോര മേഖലയുടെ സാംസ്കാരിക സംഗമ വേദിയായി ഇവിടം മാറും എന്ന പ്രതീക്ഷയിലാണ് നഗരസഭ.പത്തനംതിട്ടയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികളായ കെ കെ നായര്‍, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവര്‍ക്ക് ഇവിടെ സ്മാരകമുയരും. ഓപ്പണ്‍ സ്റ്റേജിനൊപ്പം കാണികളായി ആയിരം പേരെ ഉള്‍ക്കൊള്ളാനും ഇവിടെ സൗകര്യമുണ്ടാകും. പ്രത്യേക ശബ്ദം – വെളിച്ച സംവിധാനം, വശങ്ങളില് പാര്‍ക്ക്, ചെറുപൂന്തോട്ടം, സ്നാക്സ് ബാര്‍, ശൗചാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെ നഗര ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നായി ടൗണ്‍ സ്ക്വയര്‍ …