ഭുവനേശ്വര്‍: ഒറീഷ ആരോഗ്യമന്ത്രിയെ വെടിവച്ചു കൊന്ന സുരക്ഷാ ഉദേ്യാഗസ്ഥന് എഎസ്ഐ ഗോപാല്‍ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്. ആറു മാസമായി മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുകയാണെന്ന് ഗോപാല്‍ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ത്സാര്‍സുഗുഡിയിലെ ഗാന്ധി ചൌക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്ബോള്‍ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് വെടിവെക്കുകയായിരുന്നു. ചികില്‍സയിലിരിക്കേ രാത്രി 7.30 ന് മന്ത്രി മരിച്ചു. ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ …