കല്ലക്കുറിച്ചി (തമിഴ്നാട്): അയല്‍വാസിയുടെ വളര്‍ത്തുനായ തുടര്‍ച്ചയായി കുരയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് അരിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കല്ലക്കുറിച്ചി പൊലീസ് അന്വേഷണം ആരംഭിച്ചത്. ഏപ്രില്‍ 29 ന് കല്ലകുറിശ്ശി മാരിയമ്മന്‍ കോവില്‍ തെരുവിലാണ് സംഭവം. ഇവിടുത്തെ താമസക്കാരനായ കൊളഞ്ഞിയപ്പന്‍ എന്നയാളിന്റെ വളര്‍ത്തുനായ തെരുവ് നായ്ക്കളെ കണ്ട് കുരച്ചു. നായ തുടര്‍ച്ചയായി കുരയ്ക്കുന്നതിനെച്ചൊല്ലി കൊളഞ്ഞിയപ്പന്റെ അയല്‍വാസിയായ സോണല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിലംബരശന്‍ വഴക്കിടുകയായിരുന്നു. കൈയില്‍ അരിവാളുമായി അയാള്‍ വീട്ടില്‍ …