അടൂര്‍: വീണയ്ക്കും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്കും വീടെന്ന സ്വപ്നം പൂവണിയുന്നു. കടമ്പനാട് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഒഴുകുപാറ കോളനിയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് ബന്ധുവിന്റെ ഭൂമിയില്‍ വാസയോഗ്യമല്ലാത്ത ടാര്പോളില് ഷെഡില്‍ കഴിഞ്ഞിരുന്ന അരക്കുംകാലായില് വീണയ്ക്കും കുഞ്ഞുങ്ങള്‍ക്കും അഞ്ചു സെന്റ് ഭൂമി വാങ്ങി നല്കി നമ്മുടെ സ്വന്തം മണ്ണടി വാട്സ്ആപ്പ് ആന്‍ഡ് ഫെയ്സ്ബുക്ക് കൂട്ടായ്മ. സാമൂഹിക പ്രവര്‍ത്തകനായ ഫാ. റിഞ്ചു പി കോശി വീണയ്ക്ക് വീടൊരുക്കും. 2009 ല്‍ കന്നിമല ക്വാറി സമരത്തിന് ശക്തി പകരുവാന്‍ തുടങ്ങിയ നവമാധ്യമ കൂട്ടായ്മ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠന സംവിധാനം …