പുല്ലാട്: പഴുത്ത കപ്ലങ്ങാ കീറിയപ്പോള്‍ ഉള്ളില്‍ ഇതാ മറ്റൊന്ന്. പുല്ലാട് ട്രാവന്‍കൂര്‍ മെഡിക്കല്‍സ് ഉടമ ശശിധര പണിക്കര്‍ക്കാണ് ഇരട്ട ഫലമുള്ള കപ്ലങ്ങ ലഭിച്ചത്. ഫലവര്‍ഗങ്ങളില്‍ ഏറ്റവും ഇഷ്ടം ഏതിനോടാണെന്ന് ചോദിച്ചാല്‍ പണിക്കര്‍ ഒറ്റവാക്കില്‍ ഉത്തരം പറയും-കപ്ലങ്ങ. മരുമകന്റെ ഈ കപ്ലങ്ങ പ്രേമം കണ്ടിട്ടാണ് വള്ളംകുളത്തുള്ള വീടിന്റെ പറമ്പില്‍ നിന്ന ഓമയില്‍ നിന്നും ഒരെണ്ണം പറിച്ച് ഭാര്യാ മാതാവ് ശാന്തകുമാരി പഴുപ്പിച്ചു വച്ചത്. വിവരമറിഞ്ഞ് ഭാര്യ രാജലക്ഷ്മിയും ഒത്ത് പണിക്കര്‍ അതിവേഗം വള്ളംകുളത്തെത്തി. അധികം പഴുത്ത കപ്ലങ്ങ ആയിരുന്നില്ല. വീട്ടിലെത്തി മുറിച്ചപ്പോഴാണ് ഉള്ളില്‍ മറ്റൊന്നു കൂടി …