ആലുവ: സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ അസാധ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റുകളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് കേന്ദ്ര മന്ത്രി ഡോ. രാജ് കുമാര്‍ രഞ്ജന്‍ സിംഗിന് നിവേദനം നല്കി. ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ മന്ത്രിയെ സംസ്ഥാന സെക്രട്ടറി ബി.വി.രവീന്ദ്രന്, എക്സിക്യുട്ടീവ് അംഗം അജിതാ ജെയ്ഷോര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആലുവാ പാലസിലെത്തി നേരില്‍ക്കണ്ടാണ് നിവേദനം നല്‍കിയത്. സൈബര്‍ പോരാളികളുടെ ഹീനമായ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ ഇരയായി കൊണ്ടിരിക്കുകയാണ്. കായികമായിപ്പോലും ആക്രമിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ …