സജീവ് മണക്കാട്ടുപുഴ ഹീമോഫീലിയ എന്ന് കേട്ടിട്ടില്ലേ? രക്തം കട്ടപിടിക്കാതിരിക്കുന്ന അപൂർവ അവസ്ഥയാണിത്. മുറിവുണ്ടാവുമ്പോൾ രക്തം കട്ടപിടിക്കുന്ന സാധാരണ ശാരീരിക പ്രക്രിയയ്ക്ക് വേണ്ട ഘടകങ്ങൾ ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഈ സവിശേഷ സ്ഥിതി സംജാതമാകുന്നത്. ഹീമോഫീലിയ ഉള്ളവരിൽ മുറിവുണ്ടായാൽ സാധാരണയിൽ കൂടുതൽ നേരം രക്തം ഒഴുകും. ഈ രോഗാവസ്ഥയെ പറ്റി ബോധവൽക്കരണം ലക്ഷ്യമാക്കി ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനമായി ആചരിക്കുന്നു. World Federation of Haemophilia ( WFH) ആണ് ഈ ദിനാചരണം 1989 ൽ തുടങ്ങിയത്. ഏപ്രിൽ 17 WFH സ്ഥാപകൻ ഫ്രാങ്ക് …