സജീവ് മണക്കാട്ടുപുഴ “ചെന്നെത്തുന്നത് എവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക. ഈ ലോകം ഭീരുക്കൾക്കുള്ളതല്ല,ഓടിയൊളിക്കാൻ നോക്കേണ്ട…” ( സ്വാമി വിവേകാനന്ദൻ ) ലോകമറിയുന്ന തത്വചിന്തകനും സാമൂഹികപരിഷ്കർത്താവും ഇന്ത്യൻ ദേശീയതയുടെ വക്താവും അഗാധ ജ്ഞാനിയും, സന്യാസിയും യോഗയുടെ പ്രണേതാവും, ലോകത്തിന് ഭാരതത്തിന്റെ അതുല്യ സംഭാവനയുമായ, വിശേഷണങ്ങൾ അനവധി ചാർത്തിക്കിട്ടിയിട്ടുള്ള മഹാൻ. ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്ത, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത സ്വാമി വിവേകാനന്ദൻ… അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12 …