പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുറിഞ്ഞകല്‍ ഗുരുമന്ദിരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൂങ്കാവ് മല്ലശേരി നിവാസികള്‍ കണ്ണീരോടെ വിട നല്കി. സ്വപ്നം കണ്ട ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ പിതാക്കന്മാര്‍ക്കൊപ്പം നിഖിലും അനുവും അന്ത്യയാത്ര ആയപ്പോള്‍ കണ്ട് നിന്നവര്‍ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച പുലര്‍ച്ചെ കോന്നി മുറിഞ്ഞകല്ലില്‍ ഗുരുമന്ദിരത്തിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള …