പത്തനംതിട്ട: രാജ്യദ്രോഹി ചാപ്പയണിഞ്ഞ് മരിക്കാന്‍ തയാറല്ല. അഡ്വ. ആര്. മനോഹരന് എന്ന എഴുപത്തിയാറുകാരന് പറയുന്നു. അതിന് വേണ്ടി വലിയൊരു പോരാട്ടത്തിലാണ് അദ്ദേഹം. ഒറ്റയാന് പോരാട്ടം. രേഖകളില്‍ നിന്ന് രാജ്യദ്രോഹി എന്ന ചാപ്പ നീക്കണം. കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിന്ന് പിരിച്ച് വിടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് 76 കാരനായ അഡ്വ. ആര് മനോഹരന്റെ ഏകാംഗ ധര്‍മ്മ സമര യാത്ര: ഓഗസ്റ്റ് 15 ന് കാസര്‍കോഡ് തലപ്പാടിയില്‍ നിന്നും ആരംഭിച്ചതാണ് അഡ്വ. ആര് മനോഹരന്റ ഒറ്റയാള്‍ ധര്‍മ്മ സമര യാത്ര. മനോഹരന് തന്റെയും …