കോന്നി: അന്തരിച്ച വെള്ളപ്പാറ പാര്‍വതി മന്ദിരം പി മോഹനകുമാര്‍(68)ന്റെ മൃതദേഹം ഇനി കോട്ടയം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ കാലങ്ങളായി ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം സംഭവിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ അനാട്ടമി വിഭാഗത്തിന് പഠിക്കുവാന്‍ മൃതദേഹം ദാനം ചെയ്തു കൊണ്ട് മോഹനകുമാറും ഭാര്യ ജയശ്രീയും സമ്മതപത്രം നല്‍കിയത് 2010 ലാണ്. മരണ ശേഷം കണ്ണുകളും ഇദ്ദേഹവും കുടുംബവും ദാനം ചെയ്തിരുന്നു. എല്‍ ഐ സി ചീഫ് എന്‍ജിനീയര്‍ ആയിരുന്ന ഇദ്ദേഹം …