നമ്മുടെ വീട്ടില്‍ കാണുന്ന പാഷന് ഫ്രൂട്ട് ചില്ലറക്കാരനല്ല. അതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞാല്‍ പാഷന് ഫ്രൂട്ട് കൃഷി ഒരു പാഷനാക്കാം. ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഈ പഴം മൊത്തത്തില്‍ പോഷകാഹാരത്തിന്റെ ഒരു യഥാര്‍ത്ഥ ശക്തികേന്ദ്രമാണ്. പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം… വിത്തുകള്‍ പാകിയും കമ്ബുകള്‍ നട്ടും ആണ് സാധാരണ പാഷൻ ഫ്രൂട്ടിൻറെ പുതിയ തൈകള്‍ ഉല്പാദിപ്പിക്കുന്നത്. പതിവെച്ചും, ഗ്രാഫ്റ്റിംഗ് വഴിയും പ്രജനനം സാധ്യമാണ്. ഗുണമേന്മയുള്ള നല്ല വിളവു തരുന്ന മാതൃ ചെടിയില്‍ നിന്നും നന്നായി പഴുത്ത കേടില്ലാത്ത …