തിരുവനന്തപുരം: ഏപ്രിലില്‍ താപനില 40 ഡിഗ്രി കടക്കുമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍. പാലക്കാടും പുനലൂരുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, സമീപവര്‍ഷങ്ങളിലായി എല്ലാ ജില്ലകളിലേക്കും കൊടുംചൂട് വ്യാപിക്കുന്ന നിലയായി. കോട്ടയം,ആലപ്പുഴ,തൃശൂര്‍,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലും ഉയര്‍ന്ന താപനിലയാണ്. ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണവും കൂടുതലായി. മാര്‍ച്ച് തുടങ്ങിയതു മുതല്‍ പുനലൂരില്‍ 37 മുതല്‍ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയില്‍നിന്ന് താഴ്ന്നിട്ടുമില്ല. പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ. ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥയും. മാര്‍ച്ചില്‍ സാധാരണ 36 മുതല്‍ 37 ഡിഗ്രിവരെ താപനില …