പത്തനംതിട്ട: അയോധ്യ പ്രാണ പ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടും നിലപാട് പറയാത്ത കോണ്‍ഗ്രസ് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ക്ഷണം ലഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണ്. പൊതുജനത്തിന്റെ വികാരം കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാഷ്ര്ടീയ നേതാക്കന്മാര്ക്ക് മാത്രമല്ല, കലാകാരന്മാടക്കം മുഴുവന്‍ ജനതയുടെ പ്രതിനിധികള്‍ക്കും അയോധ്യയിലേക്ക് ക്ഷണമുണ്ടെന്നും വി. മുരളീധരന് ചൂണ്ടിക്കാട്ടി. ഇല്ലാക്കഥ ഉണ്ടാക്കി സുരേഷ് ഗോപിയെ വേട്ടയാടുന്നു സുരേഷ് ഗോപിയെ സിപിഎം ഭയപ്പെടുന്നത് കൊണ്ടാണ് പുതിയ കേസ് എടുത്തതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇല്ലാക്കഥ കൊണ്ടും വേട്ടയാടല്‍ കൊണ്ടും ഭാരതീയ ജനതാപാര്ട്ടിയേയോ …