പത്തനംതിട്ട: വിരമിച്ച സൈനികനെ ഒരു പഞ്ചായത്ത് വട്ടം ചുറ്റിച്ചത് ഒരു വ്യാഴവട്ടത്തിലധികം. 70 ലക്ഷത്തോളം രൂപ അദ്ദേഹത്തിന് നഷ്ടമുണ്ടാക്കി. പ്രായത്തിന്റെ സിംഹഭാഗവും പഞ്ചായത്ത് ഓഫീസും കോടതിയും കയറിയിറങ്ങി. ഒറ്റ തെറ്റേ അദ്ദേഹം ചെയ്തുള്ളൂ. ഇന്നാട്ടിലെ നിയമം അനുശാസിക്കുന്ന തരത്തില്‍ ഒരു കെട്ടിടം പണിതു. അതും വായ്പയെടുത്ത്. ചട്ടമനുസരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പരിനായി സമീപിച്ചപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ കൊടുക്കില്ല. അതിനോടകം മാറി വന്ന നിര്‍മാണ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ആദ്യത്തെ നിഷേധം. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഒടുവില്‍ 13 വര്‍ഷത്തിന് ശേഷം …