പത്തനംതിട്ട: മക്കളുമായുള്ള വഴക്കിനിടെ മര്‍ദനമേറ്റ് തലയിടിച്ച് തറയില്‍ വീണ പിതാവ് സ്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോകും വഴി കുഴഞ്ഞു വീണു മരിച്ചു. ചെന്നീര്‍ക്കര പഞ്ചായത്ത് ആറാം വാര്‍ഡില്‍ വെട്ടോലിമല തുരുത്തിപ്പള്ളിയില്‍ വീട്ടില്‍ ദാസ് ആന്റണി (65) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ മക്കളായ ബൈജുവും സൈജുവും ദാസുമായി സ്വത്തിനെ ചൊല്ലി വഴക്കുണ്ടായി. ഇളയമകന് സൈജു ദാസിനെ മര്‍ദിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന് പറയുന്നു. തലയിടിച്ച് താഴെ വീണ ദാസ് എണീറ്റ് പുറത്തിറങ്ങി സ്കൂട്ടര്‍ എടുത്തു പോകാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞു …