അടൂര്‍: സുഹൃത്തിനും സഹോദരനുമൊപ്പം മദ്യപിച്ച ശേഷം കിടന്നുറങ്ങിയ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ് ദത്തനാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് അനീഷിന്റെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. അനീഷും ഇളയസഹോദരന് മനോജ് ദത്തനും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച രാത്രി അനീഷും മനോജും ഇവരുടെ സുഹൃത്തുമൊത്ത് വീട്ടില്‍ വച്ച് മദ്യപിച്ചിരുന്നതായി അമ്മ പറയുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ ശാന്തമ്മ എഴുന്നേറ്റു വന്നപ്പോഴാണ് അകത്തെ മുറിയില്‍ നിലത്ത് അനക്കമില്ലാതെ കിടക്കുന്ന മകനെ കണ്ടത്. അനീഷ് ഹൃദ്രോഗിയാണെന്നും …