കൊച്ചി: സാഹിത്യകാരനും അധ്യാപകനുമായ പ്രഫ.സി.ആര്.ഓമനക്കുട്ടന് (80) അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയില്‍ ഉച്ചയ്ക്കു 2.50നായിരുന്നു വിയോഗം. 23 വര്‍ഷം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു. 2010ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1943 ഫെബ്രുവരി 13ന് കോട്ടയം തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എന്‍ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാലുവര്‍ഷം പബ്ലിക് റിലേഷന്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി സേവനമനുഷ്ഠിച്ചു.സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. 1973 മുതല്‍ മലയാളം അധ്യാപകനായി. …