ശബരിമല: അയ്യപ്പ ദര്‍ശനം നടത്തി നടന് മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം സന്നിധാനത്ത് ചൊവ്വാഴ്ച എത്തിയത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന് റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പനെ കാണാന്‍ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പമ്പയില്‍ എത്തിയ മോഹന്‍ലാല്‍ ഇരുമുടി കെട്ടി മല ചവിട്ടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ടാണ് താരം സന്നിധാനത്ത് എത്തിയത്. ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ദര്‍ശനം നടത്തിയ അദ്ദേഹം തന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ നിര്‍മാല്യം …