ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി സുന്ദരിയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന് ചിത്രത്തിലൂടെ തന്നെ മോക്ഷ വീണ്ടും നായിക ആയി എത്തുകയാണ് ചിത്തിനിയിലൂടെ. ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്തിനി ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്നു. ആരാണ് ചിത്തിനി ? എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് ചിത്രം എത്തുന്നത്. ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്തിനിയുടെ കഥ മുന്‍പോട്ടു പോവുന്നത്. …