ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്തിനി സെപ്തംബര്‍ 27 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തും സൂര്യവെളിച്ചം പോലും കടന്ന് ചെന്ന് ചെല്ലാന്‍ ഭയക്കുന്ന പാതിരി വനം . നരബലിക്ക് വിധേയരാക്കപ്പെട്ട നിസഹായരായ ആദിവാസി യുവതികളുടെ ചോര വീണ് കറുത്ത് പോയ കരിവേടകം പുഴ! പാതിരി വനത്തില്‍ പ്രതികാര ദാഹിയായി അലയുന്ന ഗര്‍ഭിണി പ്രേതം.ആ യക്ഷിയുടെ കഥ തേടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അലന് ആന്റണി നടത്തുന്ന അതിസാഹസിക യാത്രയാണ് ‘ ചിത്തിനി ‘ പറയുന്നത്. അതിമനോഹര ഗാനങ്ങളും …