പള്ളിമണി എന്ന ഹൊറര്‍ ത്രില്ലര്‍ 24 ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. പറക്കുംതളിക നായിക നിത്യാദാസ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമയാണ് ‘പള്ളിമണി’. നടി ശ്വേതാ മേനോനും പള്ളിമണിയില്‍ പ്രധാനകഥാപാത്രമായി എത്തുന്നു. റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ പലയിടത്തും നശിപ്പിക്കപ്പെടുന്നതിനിനെതിരെ രംഗത്തു വന്നിരിക്കുകയാണ് നിത്യാ ദാസും ശ്വേതാമേനോനും. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. ‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച. അണ്ണാ കയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല, പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതൊക്കെ കടമൊക്കെ എടുത്തു …