സൂപ്പര്‍ ഹിറ്റായി ഓടുകയാണ് ഉണ്ണിമുകുന്ദന് നായകനായ മാളികപ്പുറം എന്ന ചിത്രം. ശബരിമല തീര്‍ഥാടന കാലം നോക്കി റിലീസ് ചെയ്ത് ചിത്രം എല്ലാ ഭാഷകളിലും റെക്കോഡിട്ട് മുന്നേറുകയാണ്. മാളികപ്പുറം ടീമിന് ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പ്രസിഡന്റ് നേരിട്ട് എത്തിയാണ് സ്വീകരണത്തിന് നേതൃത്വം കൊടുത്തത്. ഇപ്പോഴിതാ, ജനുവരി 14 എന്ന ദിവസത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. ‘നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി …