പത്തനംതിട്ട: ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ക്വട്ടേഷന്‍ ആക്രമണത്തിന് പോയ യുവാക്കളെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ പിതാവ് തൂങ്ങി മരിച്ച സംഭവം പത്തനംതിട്ടയിലെ സിപിഎമ്മില്‍ വിവാദത്തിന് തിരി കൊളുത്തുന്നു. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തന്‍ വീട്ടില്‍ വൈ.മത്തായിയെ (ലെസ്ലി 54) ആണ് വീടിന് സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തണ്ണിത്തോട് പോലീസും സിപിഎമ്മിന്റെ ഒരു നേതാവും ചേര്‍ന്ന് തിരക്കിട്ട് മൃതദേഹം അഴിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നും ആത്മഹത്യാക്കുറിപ്പ് മാറ്റിയതായും ആരോപണം. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ കാരണം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ …