അടൂര്‍: വടക്കടത്തുകാവ് ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആല്മരച്ചുവട്ടില് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ മുറിക്കുന്നതിനിടെ മരച്ചില്ലകള്‍ വീണ് തകര്‍ന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അപകടകരമായി നിന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടയായിരുന്നു സംഭവം. പ്രതിമ പൂര്‍ണമായും തകര്‍ന്നു. കുട്ടികള്‍ക്ക് അപകടകരമാം വിധം സ്കൂള്‍ പരിസരത്ത് മരച്ചില്ലകള്‍ നിന്നിരുന്നു. ഇത് മുറിച്ചു മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ മരച്ചില്ല ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുകളിലേക്ക് വീഴുകയാണ് ചെയ്തതെന്ന് ഏറത്ത് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 1934 ജനുവരി 19ന് ഗാന്ധിജി അടൂരില്‍ എത്തിയപ്പോള്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തത് വടക്കടത്തുകാവ് ഗവണ്മെന്റ് …