പത്തനംതിട്ട: കോഴഞ്ചേരി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരികെ പിടിച്ചു. കൂറുമാറി ഇടത് പക്ഷത്ത് ചേര്‍ന്ന് മുന്‍പ് യു.ഡി.എഫ് ഭരണം അട്ടിമറിച്ച കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയെ തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യനാക്കുക കൂടി ചെയ്തത് ഇരട്ടി മധുരം സമ്മാനിച്ചു. സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പം വന്ന എടക്കാട് ഡിവിഷന് അംഗം ജെസി സൂസന് ജോസഫാണ് പ്രസിഡന്റ്. കേരളാ കോണ്‍ഗ്രസ് പ്രതിനിധി എല്‍സാ തോമസ് വൈസ് പ്രസിഡന്റായി. കുറൂമാറ്റത്തിലൂടെ എല്‍.ഡി.എഫ് കൈക്കലാക്കിയ ഭരണം അതെ നാണയത്തില്‍ തിരിച്ചു പിടിക്കുകയായിരുന്നു യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫ് ഭരണ …