കൊല്ലം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവഹേളിച്ചും അധിക്ഷേപിച്ചും സര്‍ക്കാര്‍ ജീവനക്കാരന്റെ ഫേസ് ബുക്ക് പോസ്റ്റ്. പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന കൊല്ലം കുന്നത്തൂര്‍ കളത്തൂര്‍ വീട്ടില്‍ ആര്. രാജേഷ് ആണ് ഉമ്മന്‍ ചാണ്ടിയുടെ മരണ വാര്‍ത്ത വന്നതിന് അടിയില്‍ അവഹേളന പരമായ വാക്കുകള്‍ കുറിച്ചത്. രാജേഷിന്റെ കമന്റ് ഇങ്ങനെ: ‘നാട്ടിലെ സര്‍വ്വ കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും ഒറ്റ ഫോണ്‍ വിളിയില്‍ ബന്ധപ്പെടാവുന്ന കേരള രാഷ്ട്രീയത്തിലെ അതികായന്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ‘ഈജിയന്‍ തൊഴുത്തു’ ആക്കിയതില്‍.. മുഖ്യമന്ത്രി എന്നത് ഒരു …