അടൂര്‍: ലോകത്താകമാനം ആവശ്യക്കാരേറെയുള്ള അവക്കാഡോ പഴക്കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കടമ്പനാട് തുവയൂര്‍ സൗത്ത് പനവിള ഷോണ്‍ വില്ലയില്‍ സുജിത്ത് ടി. തങ്കച്ചന്. യാത്രയ്ക്കിടെ എറണാകുളത്ത് നിന്നും അഞ്ച് വര്‍ഷം മുന്‍പാണ് അവക്കാഡോ തൈ വാങ്ങിയത്. നട്ട് അഞ്ച് വര്‍ഷം കഴിഞ്ഞതോടെയാണ് പൂവിട്ടത്. രണ്ട് മാസം കൊണ്ട് പഴമാകും. കിലോയ്ക്ക് മുന്നൂറ് രൂപ വരെ വിലയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. പോഷകഗുണങ്ങള്‍ ഏറെയുള്ള അവക്കാഡോ പഴം ഷേക്കാക്കി കുടിക്കുന്നതാണ് ആള്‍ക്കാര്‍ക്ക് പ്രിയം. ഇപ്പോള്‍ വൃക്ഷം നിറയെ പൂത്തുലഞ്ഞ് കായ പിടിച്ചു കിടക്കുകയാണ്. മലയോര മേഖലയില്‍ അപൂര്‍വമായാണ് …