കൊടുമണ്‍: പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തു വന്നതിനെതിരേ പ്രതിഷേധവുമായി തൊഴിലാളികള്‍. ഏരുമേലിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടത്തില്‍ സര്‍ക്കാര്‍ വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് ചിലര്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കൊടുമണ്‍ എസ്റ്റേറ്റില്‍ വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് ഈ പൊതുമേഖലാ സ്ഥാപനം തന്നെ ഇല്ലാതെ ആക്കുവാനുള്ള ചിലരുടെ കുല്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. പൊതുമേഖലാ സ്ഥാപനം ആയ പ്ലാന്റേഷന് കോര്പ്പറേഷന് ഓഫ് കേരളാ ലിമിറ്റഡ് 1962 നവംബര്‍ 12 ന് ആണ് ആരംഭിച്ചത്. ജില്ലയിലെ കൊടുമണ്‍ …