ശബരിമല: സന്നിധാനത്ത് അരവണ വിതരണം നിര്‍ത്തിവച്ചു. അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കായില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സ്പൈസസ് എന്ന സ്ഥാപനം നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. അപ്രതീക്ഷിതമായി അരവണ കൗണ്ടര്‍ അടച്ചതോടെ അരവണക്കായി ക്യു നിന്ന അയ്യപ്പ ഭക്തരും വിഷമത്തിലായി. ശബരിമലയിലെ പ്രധാന പ്രസാദമാണ് അരവണ. തീര്‍ത്ഥാടനത്തിന് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അരവണ അടക്കമുള്ള പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് അന്യ സംസ്ഥാന തീര്‍ത്ഥാടകരടക്കമുള്ളവര്‍ക്ക് ഏറെ പ്രാഥാന്യമുള്ളതാണ്. മകരവിളക്ക് ഉത്സവത്തിന് തൊട്ട് മുന്‍പായി പ്രസാദ …