പുനലൂര്‍: അവധി ദിനത്തില്‍ താലൂക്ക് ഓഫീസില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ മരണനാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ജീവനക്കാര്‍ അടങ്ങിയ സംഘം അപകടത്തില്‍പ്പെട്ടു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം മൂന്നു പേര്‍ക്ക് പരുക്കേറ്റു. അനൗദ്യോഗിക യാത്രയായതിനാല്‍ രേഖകള്‍ തിരുത്തി വാഹന ദുരുപയോഗം ഔദ്യോഗകമാക്കാന് ശ്രമമെന്ന് ആക്ഷേപം. കുന്നത്തൂര്‍ താലൂക്ക് ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ അജയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ഭരണിക്കാവില്‍ നിന്ന് മടങ്ങും വഴിയാണ് പുനലൂര്‍ താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനമായ ബൊലീറോ ജീപ്പ് കുന്നിക്കോട് പച്ചിലവളവിന് സമീപം അപകടത്തില്‍പ്പെട്ടത്. ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ലോറിയുമായി …