പത്തനംതിട്ട: ജില്ലയില്‍ ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളിലൊന്നാണ് നാറാണംമൂഴി. ഡിസംബര്‍ ഒടുവില്‍ ആകുമ്പോഴേക്കും ഇവിടെ മിക്കവാറും പ്രദേശങ്ങളില്‍ വെള്ളം വറ്റും. പിന്നെ കുടിക്കാനും കുളിക്കാനുമൊക്കെയുള്ള വെള്ളം കാശ് കൊടുത്ത് വാങ്ങണം. ആയിരം രൂപ കൊടുത്താലാണ് രണ്ടായിരം ലിറ്റര്‍ വെള്ളം കിട്ടുക. വലിയപതാല്‍ കടാമുള ജെസിക്കും ഭര്‍ത്താവ് സാബുവിനും കുടിവെള്ളം കിട്ടാക്കനിയാണ്. പണം കൊടുത്ത് വെള്ളം വാങ്ങാന്‍ തക്ക വരുമാനമില്ല. എന്നാല്‍, ഇനി ഒരു കിണര്‍ കുത്താമെന്ന് വച്ചാല്‍ വന്‍ തുക ചെലവാകും. അങ്ങനെ സ്വയം ഒരു കിണര്‍ കുത്താന്‍ ദമ്പതികള്‍ തീരുമാനിക്കുന്നു. വിവരം തൊഴിലുറപ്പ് …