അടൂര്‍: വ്യാജനമ്പര്‍ പ്ലേറ്റുമായി മോട്ടോര്‍ വാഹന വകുപ്പ് ബുളളറ്റ് പിടികൂടിയ അതേ വീട്ടില്‍ നിന്ന് വീണ്ടും വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്ക് പിടികൂടി. കടമ്പനാട് മണ്ണടി റൂട്ടില്‍ ഉള്ളിലേക്ക് കടന്ന് താമസിക്കുന്ന അഖിലിന്റെ വീട്ടില്‍ നിന്നാണ് ബജാജ് സിടി 100 ബൈക്ക് പിടികൂടിയത്. നേരത്തേ വ്യാജ നമ്പര്‍ പ്ലേറ്റുള്ള പച്ചബുള്ളറ്റ് ബൈക്ക് എം.എം.വി.വെ എം.ഐമാരായ ആര്. മനോജ്, പി.കെ. അജയന് ഡ്രൈവര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികുടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ നോക്കി പിഴ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ചെല്ലാന്‍ അയച്ചപ്പോഴാണ് …